വീടിനോട് ചേര്‍ന്ന വിറകുപുര കത്തിനശിച്ചു, രണ്ടരലക്ഷം നഷ്ടം.

പെരിങ്ങോം: വീടിനോട് ചേര്‍ന്ന വിറകുപുരക്ക് തീപിടിച്ചു, റബ്ബര്‍ഷീറ്റുകള്‍ ഉള്‍പ്പെടെ കത്തി നശിച്ച് രണ്ടരലക്ഷം രൂപയുടെ നഷ്ടം.

പോളിങ്ങോം ഉമയംചാല്‍ ആറാം വാര്‍ഡിലെ തേക്കുംകാട്ടില്‍ ജോസഫ് സെബാസ്റ്റ്യന്റെ വീടിനോട് ചേര്‍ന്ന് വിറകുപുരക്കാണ് ഇന്നലെ വൈകുന്നേരം തീപിടിച്ചത്.

എഴുപത് കിലോ റബ്ബര്‍ ഷീറ്റും നിരവധി തേക്കിന്‍ മര ഉരുപ്പടികളും പണിയായുധങ്ങളും കത്തി നശിച്ചു.

ഏകദേശം രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തീപിടുത്തത്തില്‍ വിറകുപുര മുഴുവനും കത്തി നശിച്ചു.

പെരിങ്ങോം അഗ്‌നിശമന സേനയിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഐ.ഷാജീവിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി.വി.വിനീഷ്, കെ.വിശാല്‍, കെ.വി.ഗോവിന്ദന്‍, വി.എന്‍. രവീന്ദ്രന്‍, പി.വി.ലതേഷ് എന്നിവര്‍ അഗ്‌നിശമന പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

സേനാ വാഹനം കടന്നുപോകാനുള്ള റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ നടന്നാണ് അഗ്നിരക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. പ്രവര്‍ത്തിച്ചത്.