പിലാത്തറ: കടന്നപ്പള്ളി വായാട്ടു പൊയിലില്‍ പത്ത് ഏക്രയോളം സ്ഥലത്ത് തീ പടര്‍ന്ന് കാട്ട് ചെടികളും അക്കേഷ്യ മരങ്ങളും കത്തിനശിച്ചു.
ബുധനാഴ്ച രാവിലെ പടര്‍ന്ന തീ പയ്യന്നൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന അണച്ചെങ്കിലും രാത്രിയില്‍ വീണ്ടും പടര്‍ന്ന് കത്തുകയായിരുന്നു.
മാതമംഗലം ചന്തപ്പുരക്കടുത്താണ് ഈ പ്രദേശം. വാഹനങ്ങള്‍ കടന്നെത്താന്‍ പ്രയാസമായതിനാല്‍ അഗ്‌നിരക്ഷാസേനക്ക് സ്ഥലത്തെത്താന്‍ കെടുത്താന്‍ പ്രയാസം നേരിട്ടു.
രാവിലെ തീ പടര്‍ന്നത് അറിഞ്ഞയുടന്‍ പയ്യന്നൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തി തീ കെടുത്തി മടങ്ങിയിരുന്നു.
സന്ധ്യയോടെ വീണ്ടും ഒഴിഞ്ഞകനലില്‍ നിന്ന് തീ പടരുകയായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍നമ്പൂതിരി, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ കെ.എം.ലതീഷ്, ടി.പി.ധനേഷ്, എ.സുധിന്‍, ഷിബിന്‍, ഹോംഗാര്‍ഡുമാരായ കെ.സി.ഗോപാലന്‍, കെ.വി.ഗോവിന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ എത്തി തീ കെടുത്തുകയായിരുന്നു.
വാഹനം എത്തിക്കാനാകാത്തതിനാല്‍ ബക്കറ്റില്‍ വെള്ളവും പച്ചിലക്കമ്പുകളുമായാണ് തീ കെടുത്തുന്നത്.
ജനവാസ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാന്‍ പറമ്പുകളുടെ അതൃത്തികളില്‍ തീ കെടുത്തി നിയന്ത്രിക്കുകയാണ് ചെയ്യുന്നത്.