റബ്ബര്‍ പുകപ്പുര കത്തിനശിച്ചു.
പെരിങ്ങോം: റബ്ബര്‍ പുകപ്പുര കത്തിനിശിച്ചു, 20,000 രൂപയുടെ നഷ്ടം.

ഇന്നലെ വൈകുന്നേരം അഞ്ചോടെ പെരിങ്ങോം മൃഗാശുപത്രിക്ക് സമീപത്തെ പൊന്‍പാറയില്‍ വീട്ടില്‍ സണ്ണി ജോസഫിന്റെ വീടിനോട് ചേര്‍ന്ന റബ്ബര്‍ പുകപ്പുരക്കാണ് തീ പിടിച്ചത്.
വിവരമറിഞ്ഞ് പെരിങ്ങോം അഗ്‌നിരക്ഷാനിലയം സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തീയണച്ചത്.
പുകപ്പുരയും അകത്തുണ്ടായിരുന്ന 100 റബ്ബര്‍ ഷീറ്റുകളും കത്തിനശിച്ചു.
ഗ്രേഡ് അസി സ്‌റ്റേഷന്‍ ഓഫീസര്‍ സി.ശശിധരന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം.ജയേഷ്‌കുമാര്‍, കെ.എം.രാജേഷ്,
പി.രാഗേഷ്, പി.വി.ഷൈജു, പി.വി.സദാനന്ദന്‍, രവീന്ദ്രന്‍ എന്നിവരും അഗ്‌നിരക്ഷാസംഘത്തില്‍ ഉണ്ടായിരുന്നു.
