തീക്ക് ഇന്നും ശമനമില്ല- ഒരിടത്ത് തന്നെ മൂന്ന്തവണ അഗ്നിശമനസേനയെത്തി-
തളിപ്പറമ്പ്: കനത്ത ചൂടിനൊപ്പം ഭൂമിക്ക് തീപിടിക്കുന്നു, തളിപ്പറമ്പ് അഗ്നിശമനസേനാംഗങ്ങള്‍ക്ക് ഇന്നും വിശ്രമമില്ലാത്ത ദിവസം.

ഇന്നലെ രാത്രി രണ്ട് തവണ ശ്രീകണ്ഠാപുരം കാക്കണ്ണന്‍പാറയില്‍ തീകെടുത്താനെത്തിയ സേന ഇന്ന് രാവിലെ 6.45 നും 9.35 നും വീണ്ടും അവിടെ തീകെടുത്താനെത്തി.
രണ്ടക്കറോളും കശുമാവിന് തോട്ടമാണ് ഇവിടെ നശിച്ചത്. ഇതിനു പിന്നാലെ പുഷ്പഗിരി അണ്ടിക്കളത്ത് 10.15 നും തീപിടിച്ചു.
12.30 ന് വീണ്ടും കാക്കണ്ണന്‍പാറയില്‍ തീപിടിച്ചതായി വിവരമറിഞ്ഞ് അങ്ങോട്ടേക്ക് കുടിച്ച സേന തിരികെവരുന്നവഴി അമ്മോന്തലയില് റോഡിനിരുഭാഗത്തും റബ്ബര്‍തോട്ടത്തിന് സമീപം വന്തീപിടുത്തമാണുണ്ടായത്.
12.30 ന് തന്നെ ചെറിയൂര്പാറയിലേക്ക് പോയ മറ്റൊരു യൂണിറ്റ് 3.35 ന് വീണ്ടും ചെറിയൂര്പാറയിലേക്ക് പോകേണ്ടിവവന്നു.
ഉച്ചക്ക് 2.55 ന് കുപ്പത്തും 3.50ന് കരിമ്പം പനക്കാട്ടും തീപിടിച്ചു.
മുന്‍കാലങ്ങളിലൊന്നും ഇല്ലാത്തരീതിയിലാണ് പല സ്ഥലങ്ങളിലും തീപിടിക്കുന്നതെന്ന് അഗ്നിശമനസേനാ വിഭാഗം പറയുന്നു.
സ്റ്റേഷന് ഓഫീസര്‍ പി.വി.അശോകന്, അസി. സ്റ്റേഷന് ഓഫീസര്‍ ടി.അജയന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണക്കലിന് നേതൃത്വം നല്‍കിയത്.
