വാട്ടര്‍ഹീറ്ററിന് തീപിടിച്ചു, വന്‍ ദുരന്തം ഒഴിവായി.

പെരിങ്ങോം: കിടപ്പുമുറിയോട് ചേര്‍ന്ന കുളിമുറിയിലെ വാട്ടര്‍ഹീറ്ററിന് തീപിടിച്ചു.

കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ മാത്തില്‍ വടശേരിയില്‍ താമസിക്കുന്ന കാഞ്ഞിരങ്ങാട് വീട്ടില്‍ രത്‌നാകരന്റെ വീട്ടില്‍ ഇന്നലെ
രാത്രി 8.30നായിരുന്നു സംഭവം.

കുളിമുറിയില്‍ നിന്ന് പുകയും തീയും പുറത്തുവന്നതോടെ പെരിങ്ങോം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഐ.ഷാജീവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.

ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍മാരായ പി.കെ.സുനില്‍, കെ.വിശാല്‍, വി.പി.സജിലാല്‍, ഡ്രൈവര്‍ പി.ലിജു, ഹോംഗാര്‍ഡുമാരായ കെ.ദിനേശന്‍, വി.എന്‍.രവീന്ദ്രന്‍, കെ.വി.ഗോവിന്ദന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അമിതമായി ചൂടായതാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

ഏകദേശം 8000 രുപയുടെ നഷ്ടം കണക്കാക്കുന്നു.

പെട്ടന്ന് തന്നെ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതിനാല്‍ തീപിടുത്തത്തില്‍ വീടിന് നാശനഷ്ടമൊന്നും സംഭവിച്ചില്ല.