കിണറില്‍ അകപ്പെട്ട പശുവിന് പെരിങ്ങോം അഗ്നിശമനസേന രക്ഷകരായി.
പെരിങ്ങോം: മുപ്പത്തിയഞ്ചടി താഴ്ച്ചയുള്ള കിണറില്‍ വീണ പശുവിനെ അഗ്നിരക്ഷാസേന സുരക്ഷിതമായി കരയിലെത്തിച്ചു.
കുന്നുംകൈ കപ്പാത്തിയിലെ കെ.വി.ബാലകൃഷ്ണന്‍ എന്നയാളുടെ പശുവാണ് അയാളുടെ തന്നെ 35 അടി താഴ്ചയുള്ള കിണറില്‍ അകപ്പെട്ടത്.
പെരിങ്ങോം അഗ്‌നി രക്ഷാ കേന്ദ്രം സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍പ്പെട്ട ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ പി.വി.ഷൈജു കിണറിലിറങ്ങിയാണ് പശുവിനെ രക്ഷപ്പെടുത്തിയത്.
മറ്റ് സേനാംഗങ്ങളായ സി.ശശിധരന്‍, പി.വി.ലതേഷ്, പി.വി.ബിനോയ്, ഐ.ഷാജീവ്, കെ.വി. വിപിന്‍, പി.എ.അനൂപ്, പി.വി.ഷൈജു, ജോര്‍ജ്ജ് ജോസഫ്, പി.സി. മാത്യു, പി.എം. മജീദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.