തീപിടുത്തം തുടരുന്നു-മാതമംഗലത്ത് ജനങ്ങള്‍ ആശങ്കയില്‍.
മാതമംഗലം: മാതമംഗലത്ത് തീപിടുത്തം തുടരുന്നു.
ഇന്ന് വൈകുന്നേരം നാലോടെ ഉണ്ടായ തീപിടുത്തത്തില്‍ ഒരേക്കറോളം സ്ഥലത്തെ മരങ്ങളും അടിക്കാടുകളും കത്തിനശിച്ചു.
ഇന്നലെ തീപിടുത്തം ഉണ്ടായ മിനി ഇന്ഡസ്ട്രിയല്‍ എസ്റ്റേറ്റിന് 200 മീറ്റര്‍ മാറി കൃഷ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടിച്ചത്.
കാറ്റും കനത്ത ചൂടമായതിനാല്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു.
പെരിങ്ങോം ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി. അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.
നാട്ടുകാരും തീയണക്കാന്‍ സഹായിച്ചു.
ഇന്നലെ മിനി ഇന്‍ഡ്‌സ്ട്രിയല്‍ ഓഫീസിന് സമീപം തീപിടിച്ച് ഒന്നരയേക്കറോളം സ്ഥലത്തെ മരങ്ങള്‍ നശിച്ചിരുന്നു.
അടിക്കടിയുണ്ടാകുന്ന തീപിടുത്തം പൊതുജനങ്ങലെ ആശങ്കയിലാക്കിയിട്ടുണ്ട്.