പറവൂര്‍ മണികണ്ഠപുരം ധര്‍മ്മശാസ്ത്രാ ക്ഷേത്രം ഉത്സവം ഡിസംബര്‍ 23 മുതല്‍ 28 വരെ
പാണപ്പുഴ: പറവൂര്‍ മണികണ്ഠപുരം ധര്‍മ്മശാസ്ത്രാ ക്ഷേത്രം ഉത്സവം ഡിസംബര്‍ 23 മുതല്‍ 28 വരെ നടക്കും.
23 ന് വൈകുന്നേരം 5-ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര.
7-ന് തന്ത്രി നടുവത്ത് പുടയൂര്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റം.
തുടര്‍ന്ന് മുത്തപ്പന്‍ ക്ഷേത്രം മേല്‍പന്തല്‍ സമര്‍പ്പണം.
8.30-ന് വിവിധ കലാപരിപാടികള്‍.
24 ന് വൈകുന്നേരം 6.30 ന് ഭജന.
7.30-ന് സാംസ്‌കാരിക സമ്മേളനവും ധര്‍മ്മസേവാസമിതിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ നിര്‍വ്വഹിക്കും.
എന്‍. കാര്‍ത്യായനി അധ്യക്ഷത വഹിക്കും.
8-ന് ഭക്തി ഗാനസുധ. 9-ന് ഫ്യൂഷന്‍ തിരുവാതിര.
25-ന് 6.30 ന് ഭജന, ദേവി പൂജ. 8.30 ന് മാജിക് ഷോ. 26 ന് 6.30 ന് ഭജന. 8.30 ന് നൃത്തസന്ധ്യ.
27-ന് വൈകുന്നേരം 6.30 ന് ദീപാരാധന, പഞ്ചവാദ്യം. 7.30 ന് ശ്രീഭൂതബലി. 8-ന് തിടമ്പ് നൃത്തം.
9-ന് നാടകം. 28-ന് രാവിലെ 8.30 ന് ഉത്സവ ആറാട്ടും കൊടിയിറവും, തുടര്‍ന്ന് ആറാട്ട് സദ്യ.
വൈകുന്നേരം 4 ന് മുത്തപ്പ ക്ഷേത്രത്തില്‍ മുത്തപ്പന്‍ വെള്ളാട്ടം. ഉത്സവ ദിനങ്ങളില്‍ മൂന്ന് നേരവും അന്നദാനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.