കിണറ്റില്‍ വീണ സ്ത്രീയെ അഗ്നിശമനസേന രക്ഷപ്പെടുത്തി.
തളിപ്പറമ്പ്: കിണറ്റില്‍ വീണ മധ്യവയസ്‌ക്കയെ അഗ്നിശമനസേന രക്ഷപ്പെടുത്തി.
സയ്യിദ്‌നഗര്‍ കാര്യാമ്പലത്തെ വൈദ്യക്കാരകത്ത് ആമിന(50)യാണ് വീട്ടുകിണറില്‍ വീണത്.
25 അടി താഴ്ചയുള്ള കിണറില്‍ 15 അടിയോളം വെള്ളമുണ്ടായിരുന്നു.
ഇന്ന് വൈകീട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം.
വിവരമറിഞ്ഞ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയിലെ
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.വി.ഗിരീഷ് കിണറിലിറങ്ങുകയും റെസ്‌ക്യൂനെറ്റില്‍ കയറ്റി മറ്റ് സേനാംഗങ്ങളുടെ
സഹായത്തോടെ സ്ത്രീയെ രക്ഷപ്പെടുത്തുത്തി അഗ്നിശമനസേനയുടെ ആംബുലന്‍സില്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ മറ്റ് ജീവനക്കാരായ ശ്രീകാന്ത് പവിത്രന്‍, എ.സിനീഷ്, പി.റിജു,
എം.ജി.വിനോദ് കുമാര്‍, കെ.വി.രാജീവന്‍, കിരണ്‍കുമാര്‍, പി.പി.ഗംഗാധരന്‍, ഷാജി ജോസഫ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
