ലാസ്റ്റ്‌ബെഞ്ച്-ജില്ലയിലെ പെണ്‍കുട്ടികളുടെ ആദ്യ മ്യൂസിക്ബാന്റ് 19 ന് പ്രവര്‍ത്തനം തുടങ്ങും.

 

പിലാത്തറ: കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി പെണ്‍കുട്ടികളുടെ നേതൃത്വത്തിലുള്ള മ്യൂസിക്ബാന്റ് സംഘം ലാസ്റ്റ്‌ബെഞ്ച് 19 ന് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത് ഗാനമാലപിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ 40 വര്‍ഷമായി കലാ-കായിക രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്ന പടന്നപ്പുറം റെഡ്സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പത്ത്‌പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന മ്യൂസിക് ബാന്റ് സംഘം പ്രവര്‍ത്തനം തുടങ്ങുന്നത്. വൈകുന്നേരം ആറിന് പടന്നപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ അധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്തംഗം സി.പി.ഷിജു, ചെറുതാഴം സര്‍വീസ് സഹകരണബേങ്ക് പ്രസിഡന്റ് സി.എം.വേണുഗോപാലന്‍, എം.വി.ശകുന്തള, എ.മാധവന്‍, വി.വി.രവി, വി.വി.ജയരാജന്‍, അമല്‍ബാബു, ഡിക്‌സണ്‍ പിലാത്തറ, കെ.വി.ധനേഷ്, എം.വി.വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

റെഡ് സ്റ്റാര്‍ ക്ലബ് അംഗങ്ങളായ ആതിര മോഹന്‍, അതുല്യ, സ്വാതി രമേശന്‍, വി.കെ.സ്വാതി, ഐശ്വര്യ, എസ്.രവീണ, ശ്രീപ്രിയ, കെ.വി.ശ്രീനന്ദ, അഷ്വിക, അഞ്ജന എന്നിവരാണ് മ്യൂസക് ബാന്റിലെ അംഗങ്ങള്‍.

വാര്‍ത്താ സമ്മേളനത്തില്‍ എം.വി.വിനോദ്കുമാര്‍, സി.പി.ഷിജു, വയക്കര ബാബു, കെ.വി.ധനേഷ്, അമല്‍ബാബു, ശ്യാംനാഥ് എന്നിവര്‍ പങ്കെടുത്തു.