തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡ് കൈയ്യേറിയുള്ള കച്ചവടങ്ങള്‍ ഒഴിപ്പിക്കാന്‍ നേരിട്ടിറങ്ങി നഗരസഭ സെക്രട്ടറി
തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡ് കൈയ്യേറിയുള്ള കച്ചവടങ്ങള്‍ ഒഴിപ്പിക്കാന്‍ തളിപ്പറമ്പ് നഗരസഭ നടപടി തുടങ്ങി.
നഗരസഭാ സെക്രട്ടറി കെ.പി.സുബൈറിന്റെ നേതൃത്വത്തിലാണ് നടപടി തുടങ്ങിയത്.
മാര്‍ക്കറ്റ് റോഡ് കൈയ്യേറി കച്ചവടം നടത്തുന്നതായി നിരന്തരം പരാതികള്‍ ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യാപാര സ്ഥാപനങ്ങളില്‍ എത്തി കൈയ്യേറ്റം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും
കൈയ്യേറ്റക്കാര്‍ അത് ഗൗനിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് കര്‍ശന നടപടി എന്ന രീതിയില്‍ റോഡ് കയ്യേറി കച്ചവടം നടത്തിയ വ്യാപാരങ്ങള്‍ നീക്കം ചെയ്തത്.
43 കിലോ നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. സ്ഥാപങ്ങള്‍ക്ക് നോട്ടീസ് നല്‍കി. റോഡ് കയ്യേറി കച്ചവടം നടത്തിയ വ്യാപാരം നീക്കം ചെയ്തു.
തളിപ്പറമ്പ് ക്ലീന്‍ സിറ്റി മാനേജര്‍ രഞ്ജിത്, ലതീഷ്, പ്രീഷ, രസിത, രമ്യ, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍സ് എന്നിവരും മുനിസിപ്പല്‍ ശുചീകരണ ജീവനക്കാരും പങ്കെടുത്തു.