ദിവ്യദര്‍ശനത്തിന്റെ അര നൂറ്റാണ്ട്.

ശശികുമാര്‍ സംവിധാനം ചെയ്ത ദിവ്യദര്‍ശനം എന്നസിനിമ റിലീസ് ചെയ്തത് 1973 നവംബര്‍ 16 ന് ഇതേ   ദിവസമാണ്.

ഒരു യുക്തിവാദി വിശ്വാസിയായി മാറുന്ന കഥയാണ് ദിവ്യദര്‍ശനം പറയുന്നത്.

എം.ബി.ഫിലിംസിന്റെ ബാനറില്‍ ഭാരതിമേനോന്‍ നിര്‍മ്മിച്ച സിനിമ വിതരണം ചെയ്തത് പോപ്പുലര്‍ ഫിലിംസാണ്.

മധു, ജയഭാരതി, കവിയൂര്‍പൊന്നമ്മ, ഉമ്മര്‍, തിക്കുറിശി, ബഹദൂര്‍, ശങ്കരാടി. ശ്രീലത എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്.

ജഗതി എന്‍.കെ.ആചാരിയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്.

ക്യാമറ എന്‍.കാര്‍ത്തികേയന്‍, എഡിറ്റര്‍ ഇ.ഉമാനാഥ്, കലാസംവിധാനം ഗംഗ, പരസ്യം എസ്.എ.നായര്‍.

ശ്രീകുമാരന്‍തമ്പിയും എം.എസ്.വിശ്വനാഥനും ചേര്‍ന്നൊരുക്കിയ 12 ഗാനങ്ങളാണ് ഈ സിനിമയിലുള്ളത് എല്ലാ ഗാനങ്ങളും ഇന്നും സൂപ്പര്‍ഹിറ്റുകളാണ്.

ഗാനങ്ങള്‍-

1-ആകാശരൂപിണി അന്നപൂര്‍ണേശ്വരി-യേശുദാസ്.
2-അമ്പലവിളക്കുകള്‍ അണഞ്ഞു-യേശുദാസ്.
3-കര്‍പ്പൂദീപത്തിന്‍ കാന്തിയില്‍-ജയചന്ദ്രന്‍, ബി.വസന്ത.
4-സ്വര്‍ണ്ണഗോപുര നര്‍ത്തകീ-ജയചന്ദ്രന്‍.
5-ത്രിപുരസുന്ദരി-പി.ലീല.
6-ഉദിച്ചാല്‍ അസ്തമിക്കും-എം.എസ്.വിശ്വനാഥന്‍.
7-വല്ലംപിള്ള-അടൂര്‍ഭാസി.

തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണത്തില്‍ നിന്ന്
8-ഹാ ഹാ വല്ലഭേ-പി.ലീല.
9-ങാ രാമ പുത്ര:-പി.ലീല.
10-കുന്നുകള്‍പോലെ-പി.ലീല.
11-അനിലതരള(ജയദേവര്‍)-പി.ലീല.
12-ഉടല്‍ അതിരമ്യം-കുഞ്ചന്‍ നമ്പ്യാര്‍-ശ്രീലത.