ജനപഞ്ചായത്തുമായി എന്‍.ഡി.എ-തളിപ്പറമ്പ് മണ്ഡലത്തില്‍ നാലിടങ്ങളില്‍ പ്രകടനവും സമ്മേളനങ്ങളും.
തളിപ്പറമ്പ്: നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്‍പതര വര്‍ഷം കൊണ്ട് നടപ്പിലാക്കിയ ജനക്ഷേമപദ്ധതികള്‍ വിശദികരിക്കുന്നതിനും വേണ്ടി എന്‍.ഡി.എ യുടെ നേതൃതത്തില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ ചപ്പാരപ്പടവ്, പരിയാരം, തളിപ്പറമ്പ്, കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റികള്‍ പ്രകടനവും പൊതുസമ്മേളനങ്ങളും നടത്തുന്നു.
നവംബര്‍ 19 ന് പടപ്പേങ്ങാട് സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്,
22 ന് പരിയാരം ചുടലയില്‍ തിരുവനന്തപുരം ജില്ല പ്രസിഡന്റ് വി.വി.രാജേഷ്,
23 ന് തൃച്ചബരത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്,
27 ന് പൊക്കുണ്ടില്‍ സംസ്ഥാന സെല്‍ കോ: കണ്‍വീനര്‍ യുവരാജ് ഗോകുല്‍
എന്നിവര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി അറിയിച്ചു.