പൂമംഗലം ആലയാട് തെരുവ് നായ ശല്യം രൂക്ഷം..

തളിപ്പറമ്പ്: പൂമംഗലം ആലയാട് വയലില്‍ തെരുവ്‌നായ ശല്യം രൂക്ഷമായി.

അംഗന്‍വാടിക്ക് സമീപത്തെ പി.കെ.അബ്ദുള്‍ സമദിന്റെ സ്‌ക്കൂട്ടര്‍ ഇന്നലെ രാത്രി തെരുവ് നായ കൂട്ടം മറിച്ചിട്ട് സീറ്റ് മുഴുവനായും കടിച്ച് കീറി നശിപ്പിക്കുകയും വീട്ടിലുള്ള പൂച്ചയെ കടിച്ച് കൊല്ലുകയും ചെയ്തു.

കുറുമാത്തൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ആളുകളേയും, ആടുകളേയും കടിച്ച് പരിക്കേല്‍പ്പിക്കുകയും കൊല്ലുകയും ചെയ്തിരുന്നു.

തെരുവ് നായ്ക്കളുടെ ശല്യം കാരണം പ്രഭാത സവാരിക്കാരും രാത്രികാലത്തുള്ള ഇരുചക്ര യാത്രക്കാരും ഭീതിയിലാണുള്ളത്.

പഞ്ചായത്ത് അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.