കൊടിയുമില്ല, കൊടിമരവുമില്ല, തറയുമില്ല-

തളിപ്പറമ്പ്: മാന്തംകുണ്ടില്‍ 15 വര്‍ഷത്തിന് ശേഷം ഉയര്‍ത്തിയ കോണ്‍ഗ്രസ് കൊടിയും കൊടിമരവും തറയും അപ്രത്യക്ഷമായി.

കൊടിരമങ്ങള്‍ സ്ഥിരമായി നശിപ്പിക്കപ്പെടുന്നതിനാല്‍ ഇവിടെ കൊടി ഉയര്‍ത്തുന്നത് പ്രദേശത്തെ കോണ്‍ഗ്രസുകാര്‍ ഉപേക്ഷിച്ചിരുന്നു.

ഇന്നലെ രാവിലെ ബൂത്ത് കമ്മറ്റി പ്രസിഡന്റ് പി.വി.നാണുവിന്റെ നേതൃത്വത്തില്‍ പ്രഭാതഭേരിയും അതിന് ശേഷം കൊടി മരം സ്ഥാപിച്ച് ദേശീയപാതാകയും ഉയര്‍ത്തിയിരുന്നു.

ടി.വി.ഭാസ്‌കരന്‍, പി.വല്‍സല, കരിയില്‍ രാജന്‍, വിജയന്‍, അനില്‍കുമാര്‍ എന്നിവര്‍ നേത്യത്വം നല്‍കിയ പരിപാടിയില്‍ നാല്‍പ്പതോളം പ്രവര്‍ത്തകര്‍ സംബന്ധിക്കുകയും ചെയ്തിരുന്നു.

വൈകുന്നേരം ദേശീയപതാക താഴ്ത്തി ഈ കൊടിമരത്തില്‍ ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാകയാണ് കൊടിമരവും തറയും ഉള്‍പ്പെടെ അപ്രത്യക്ഷമായിരിക്കുന്നത്.

സംഭവത്തിന് പിന്നില്‍ സമൂഹവിരുദ്ധ ശക്തികളാണെന്നാണ് കോണ്‍ഗ്രസുകാരുടെ ആരോപണം.