അലക്യംതോട് വീതികുറച്ചതിന്റെ ദുരിതം-പ്രസ്‌ക്ലബ്ബ് റോഡ് വഴി യാത്ര അസാധ്യമായി.

പരിയാരം: അലക്യംതോട് വീതികൂറച്ചു, വഴിമാറ്റി-ദേശീയപാതയില്‍ ജലപ്രളയം.

ഇന്നലെ രാത്രിയും ഇന്ന് രാവിലെയും പെയ്ത കനത്ത മഴയില്‍ പരിയാരം പ്രസ്‌ക്ലബ്ബ് റോഡ് വെള്ളത്തില്‍ മുങ്ങി.

പുതിയ ദേശീയപാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരിയാരം അലക്യംതോടിന്റെ വീതി കുറക്കുകയും ആയുര്‍വേദ കോളേജിന് സമീപം തോട് ഗതിമാറ്റുകയും ചെയ്തതോടെയാണ് പ്രസ്‌ക്ലബ്ബ് റോഡ് വഴി കുളപ്പുറത്തേക്കുള്ള വഴി ദുരിതവഴിയായി മാറിയത്.

ഇവിടെ പാലത്തിന് ഉയരം കുറയുകയും അടിഭാഗത്ത് മണ്ണഅ നിറഞ്ഞ് ആഴം കുറയുകയും ചെയ്തിരുന്നു.

ഇതോടൊപ്പം തോടിന്റെ വീതി കുറക്കുകയും, ഓവുചാലുപേലെ സ്‌ളാബിട്ട് മൂടുകയും ചെയ്തതോടെയാണ് വെള്ളം ഒഴുകിപ്പോകാനാവാതെ സര്‍വീസ് റോഡ് മുങ്ങുന്ന അവസ്ഥയിലായത്.

മെഡിക്കല്‍ കോളേജിലെ   ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകല്‍ താമസിക്കുന്ന റസിഡന്‍ഷ്യല്‍ ഏരിയയിലേക്കുള്ള റോഡായതിനാല്‍ മഴക്കാലം തുടങ്ങിയോതടെ യാത്രക്കാര്‍ ദുരിതത്തിലാണ്.

കാല്‍നടയാത്രയും വാഹനയാത്രയും ഒരുപോലെ ഇവിടെ ദുരിതത്തിലായി.

ഈ റോഡിന്റെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയ സ്ഥലം എം.എല്‍.എ ഒന്നും ചെയ്യുന്നില്ലെന്ന പരാതി വ്യാപകമാണ്.

നാട്ടുകാര്‍ ഫോണ്‍വിളിച്ചാല്‍ പോലും എം.എല്‍.എ എടുക്കുന്നില്ലെന്നും ആക്ഷേപം നിലനില്‍ക്കുകയാണ്.