എടക്കോത്ത് അഞ്ച് പശുക്കള്‍ ഷോക്കേറ്റ് ചത്തു.
എടക്കോം: ഷോക്കേറ്റ് അഞ്ച് കറവപ്പശുക്കള്‍ ചത്തു. കണാരംവയല്‍ അംഗനവാടിക്ക് സമീപത്തെ ചെറുവാക്കോടന്‍ ശ്യാമളയുടെ പശുക്കളെയാണ് ചത്ത നിലയില്‍ കണ്ടത്.

ഇന്ന് പുലര്‍ച്ചെ പശുക്കളെ കറക്കാന്‍ പോയപ്പോഴാണ് ഈ ദയനീയ കാഴ്ച്ച കണ്ടത്.
കറക്കാന്‍ ചെന്ന ശ്യാമളക്ക് ഷോക്കേറ്റപ്പോഴാണ് പശുക്കളെ ചത്ത നിലയില്‍ കണ്ടത്.
പെട്ടെന്ന് തന്നെ തൊഴുത്തില്‍ നിന്ന് ഇറങ്ങിയതിനാല്‍ ശ്യാമള അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
അലൂമിനിയം ഷീറ്റിട്ട ആലയുടെ മുകളില്‍ കാറ്റില്‍ വൈദ്യുതി കമ്പി പൊട്ടിവീണാണ് ദുരന്തം.
എടക്കോം ക്ഷീരവ്യവസായ സഹകരണസംഘം ഡയരക്ടറാണ് ശ്യാമള.
