പരിയാരം ഗവ മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു.

പരിയാരം: പരിയാരം ഗവ മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ടി.തമ്പാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

മൂന്ന് നില ഫൗണ്ടേഷനോടു കുടി ഒറ്റനിലയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 3 ക്ലാസ് മുറികളും, സ്റ്റെയര്‍ റൂം, ടോയ്‌ലറ്റ് ബ്ലോക്ക്, ചുറ്റുമതില്‍ എന്നിവ ഉള്‍പ്പടെ 243.26 ചതുശ്ര മീറ്റര്‍ കെട്ടിടമാണ് നിര്‍മ്മിക്കുക.

ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 1 കോടി രൂപയാണ് അനുവദിച്ചത്. 9 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തികരിക്കും.

ചടങ്ങില്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ സി.സവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കടന്നപ്പള്ളി-പാണപ്പുഴ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ വി.കോമളവല്ലി, ഔഷധി ബോര്‍ഡ് അംഗം കെ.പത്മനാഭന്‍, പി.ടി.എ.പ്രസിഡന്റ് ടി.മനോഹരന്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കെ.അശോകന്‍,

മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍.ജിതേഷ്, കെ.പി.ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു.

എന്‍.എം.സുഗുണ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.