അള്ളാംകുളത്ത് സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ്-
തളിപ്പറമ്പ്: അള്ളാംകുളം കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമും പയ്യന്നൂര്‍ ഐ ഫൌണ്ടേഷനും സംയുക്തമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ ജനുവരി 26-ന് റിപ്പബ്‌ളിക് ദിനത്തില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് ക്യാമ്പ്.
നേത്ര പരിശോധനാ ക്യാമ്പ് ഉദ്ഘാടനം അള്ളാംകുളം വാര്‍ഡ് കൗണ്‍സിലര്‍ എം.കെ.ഷബിത നിര്‍വ്വഹിക്കും.
കുറുമാത്തൂര്‍ ഗ്രീാമപഞ്ചായത്തംഗം പാറയില്‍ ലക്ഷ്മണന്‍ മുഖ്യാതിഥിയാവും.
കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.പി.എം റിയാസുദ്ദീന്‍ അധ്യക്ഷത വഹിക്കും.
ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് 9895163770 എന്ന നമ്പറില്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.