അതിഥിതൊഴിലാളി ചീട്ടുകളി സംഘങ്ങള്‍ സജീവമാകുന്നു, ഇന്നലെയും മൂന്ന് ചീട്ടുകളിക്കാര്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി
തളിപ്പറമ്പ്: അതിഥിതൊഴിലാളി ചീട്ടുകളി സംഘങ്ങള്‍ സജീവമാകുന്നു, ഇന്നലെയും മൂന്ന് ചീട്ടുകളിക്കാര്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി.

ദേശീയപാതയോരത്തെ സംസം ലോഡ്ജില്‍ നിന്നാണ് മൂന്നുപേരെ തളിപ്പറമ്പ് എസ്.ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ഒഡീഷ സ്വദേശി ഷിബറാം പ്രധാന്(35), പശ്ചിമ ബംഗാളിലെ രാജ്കുമാര് മുണ്ടോള്‍(44), ഒഡീഷയിലെ സഞ്ജയ പാല(35) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി 9.15 നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ പിടികൂടിയത്.
2040 രൂപയും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം രണ്ട് സംഭവങ്ങളിലായി പോലീസ് അതിഥി തൊഴിലാളി ചീട്ടുകളിക്കാരില്‍ നിന്നും 11,000 ലേധികം രൂപ പിടിച്ചെടുത്തിരുന്നു.
എ.എസ്.ഐ ഷിജോ അഗസ്റ്റിനും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.
