ആലക്കോട് കരുവഞ്ചാലില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍.
ആലക്കോട്: കരുവഞ്ചാലില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍.
വെള്ളാട് കാവുംകുടിയിലെ കാനാവീട്ടില്‍ കെ.വി.ഷാജി(45),
കണയാഞ്ചാല്‍ താളമറ്റത്തില്‍ വീട്ടില്‍ ടി.കെ.സുനില്‍കുമാര്‍(51),
മീമ്പറ്റി കല്ലാവീട്ടില്‍ ബാലകൃഷ്ണന്‍ കല്ല(61),
കരുവഞ്ചാല്‍ തേനിന്റകത്ത് വീട്ടില്‍ ടി.സഹീര്‍(40)
എന്നിവരെയാണ് ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇവരില്‍ നിന്ന് 4690 രൂപയും പിടിച്ചെടുത്തു.
ഇന്നലെ രാത്രി 8.30 ന് പട്രോളിങ്ങിനിടെ കരുവഞ്ചാല്‍ ജീപ്പ് സ്റ്റാന്റിന് പിറകുവശം പൊതുസ്ഥലത്തുവെച്ചാണ് ഇവര്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്നത്.
ഗ്രേഡ് എ.എസ്.ഐമാരായ സുരേഷ്‌കുമാര്‍, മുനീര്‍, ഡ്രൈവര്‍ സി.പി.ഒ പ്രവീഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
