ചീട്ടുകളി ഒമ്പതുപേര്‍ അറസ്റ്റില്‍, 1,30,000രൂപ പിടിച്ചെടുത്തു
പരിയാരം: കാരക്കുണ്ടിലെ കശുമാവിന്‍തോട്ടത്തില്‍ പണം വച്ച് ചീട്ടുകളിയിലേര്‍പ്പെട്ട ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
1,30,000 രൂപ പിടിച്ചെടുത്തു.
തീപ്പള്ളി ബാലന്‍ (52) ചവനപ്പുഴ, കാപ്പിമലയിലെ പുന്നമഞ്ഞില്‍ അഭിലാഷ് (40), കുണ്ടംകുഴിയിലെ വെടിക്കീല്‍കണ്ടം രഘുനാഥ് (50) തിമിരിയിലെ തെക്കിനിവീട്ടില്‍ വിനു (43),
വെള്ളച്ചാലിലെ മാട്ടുക്കാരത്തി അബ്ദുള്‍ ഫത്താഹ് (36), നരീക്കാംവള്ളിയിലെ മുള്ളൂക്കാരന്‍ പുതിയപുരയില്‍ രമേശന്‍ (58), ഏഴിലോട്ടെ അരമങ്ങാനത്ത് ജീവന്‍കുമാര്‍(52),
എടക്കോത്തെ പൂവക്കാട്ടില്‍ കെ.ജി.വര്‍ഗീസ് (46), കൊളപ്രത്തെ നട ക്കല്‍ രാമചന്ദ്രന്‍ (62) എന്നിവരെയാണ് എസ്.ഐ. പി.സി.സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച്ച വൈകുന്നേരമായി രുന്നു സംഭവം. കണ്ണൂര്‍-കാസര്‍ക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത ഇടങ്ങളില്‍ ചൂതാട്ടത്തിലേര്‍പ്പെടുന്നവ രുടെ സംഘമാണ് ചൂതാട്ട കേന്ദ്രത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
