രാഷ്ട്രപിതാവിന്റെ പ്രതിമയുടെ തലയറുത്തത് രാജ്യദ്രോഹം- അപമാനകരം: കെ.ജി.ഒ.യു

കണ്ണൂര്‍: രാഷ്ട്രീയ അന്ധത കാരണം പയ്യന്നൂരില്‍ ഗാന്ധി മന്ദിരത്തിലെ രാഷ്ട്രപിതാവിന്റെ പ്രതിമയുടെ തലയറുത്ത നടപടി രാജ്യത്തിനുതന്നെ അപമാനകരമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റി.

വര്‍ഗീയ ഭ്രാന്തന്മാര്‍ ഗാന്ധിജിയെ വെടിവെച്ചുകൊന്നതും രാഷ്ട്രീയ അന്ധത ബാധിച്ചവര്‍ ഗാന്ധി പ്രതിമയുടെ ശിരച്ഛേദം നടത്തിയതും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്.

ഇത് കാടത്തമാണെന്നും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും പ്രതിമ തകര്‍ത്ത കുറ്റവാളികളെ രാജ്യദ്രോഹകുറ്റം ചുമത്തി നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് കെ.കെ.രാജേഷ് അധ്യക്ഷത വഹിച്ചു. ടി.ഷജില്‍, ഏ.ആര്‍.ജിതേന്ദ്രന്‍, പി.സനില്‍കുമാര്‍, നീഭാകുമാരി, ഡോ. ബീറ്റു ജോസഫ്, സി.വി.പ്രശോഭ്, ഹരികൃഷ്ണന്‍, കുര്യന്‍ മാത്യു, ഡേവി ജോണ്‍, പി.വി.സജിത്ത് എന്നിവര്‍ പ്രസംഗിച്ചു