ഇടത് സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സദസ്സ് നടത്തി

തളിപ്പറമ്പ്: ഇടത് സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്കിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും

വിദ്യാലയങ്ങളിലും അധ്യാപകരും ജീവനക്കാരും പണിമുടക്ക് അവകാശം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ നേതാക്കളായ ടി.എം.സുരേഷ് ബാബു, ടി.വി.പ്രജീഷ്, ഇ.കെ.വിനോദന്‍ മാസ്റ്റര്‍, ടി.സന്തോഷ്‌കുമാര്‍,

ടി.പ്രകാശന്‍, ശ്യാമള കൂവോടന്‍, കെ.ജയപ്രകാശന്‍, സി.ഹാരിസ്, കെ.അജിത് കുമാര്‍, ദീപേഷ് മാസ്റ്റര്‍, റോയി മാത്യു, സിജു പി.തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.