പിലാത്തറ ബസ്റ്റാന്‍ഡില്‍ നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് തിരിച്ചുനല്‍കി.

പിലാത്തറ: പിലാത്തറ ബസ്റ്റാന്‍ഡില്‍ നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് തിരിച്ചുനല്‍കി.

ഇന്ന്  രാവിലെ പഴയങ്ങാടിയിലെ എസ്.ടി.യു ചുമട്ട് തൊഴിലാളികളായ എ.മഷൂദ്, എ.മെഹറൂപ് എന്നിവര്‍ പഴയങ്ങാടിയിലേക്ക് പോകവേ പിലാത്തറ സ്റ്റാന്‍ഡില്‍ല്‍നിന്നുമാണ് സ്വര്‍ണ്ണാഭരണം വീണുകിട്ടിയത്.

വിവരം ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലത്തറയെ അറിയിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുകയായിരുന്നു.

വൈകുന്നേരം 5 മണിയോടെ വിമല്‍ജ്യോതിയിലെ അധ്യാപകന്‍ ബന്ധപ്പെടുകയും മാതമംഗലം പാണപ്പുഴ സ്വദേശി വിമല്‍ജ്യോതി ബിടെക് വിദ്യാര്‍ത്ഥിനിയുമായ മാതമംഗലം സ്വദേശിനി

അനാമികയുടെതാണെന്നും അറിയിച്ചതിനെ തുടര്‍ന്ന് പരിയാരം പോലീസ് സ്റ്റേഷനില്‍ വെച്ച് സ്വര്‍ണ്ണം കൈമാറുകയും ചെയ്തു.