പറമ്പില്‍ ഉഗ്രസ്‌ഫോടനം-ജോലിക്കാരിക്ക് ഗുരുതര പരിക്ക്.
പനത്തടി: പറമ്പില്‍ ജോലിചെയ്തുകൊണ്ടിരിക്കെ സ്‌ഫോടനം, ജോലിക്കാരിക്ക് ഗുരുതരപരിക്ക്.
പനത്തടി ഓട്ടമലയിലെ സുകുമാരന്റെ ഭാര്യ സി.വാസന്തിക്കാണ്(42)പരിക്കേറ്റത്.
ഏഴാംതീയതി രാവിലെ 11.30നായിരുന്നും സംഭവം.
അടുക്കത്തെ ചാക്കോയുടെ പറമ്പില്‍ പണിയെടുത്തുകൊണ്ടിരിക്കെയാണ് ഉഗ്രസ്‌ഫോടനമുണ്ടായത്.
വാസന്തിയെ മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ കൈവിരലുകള്‍ അറ്റ് തൂങ്ങിയ നിലയിലാണ്.
രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.