കുറ്റൂര്‍ അല്‍ഭുത ഉണ്ണിമിശിഹാ തീര്‍ഥാലയം തിരുനാള്‍ ആഘോഷം 12 മുതല്‍ 24 വരെ
മാതമംഗലം: കുറ്റൂര്‍ അല്‍ഭുത ഉണ്ണിമിശിഹാ തീര്‍ഥാലയം തിരുനാള്‍ ആഘോഷം 12 മുതല്‍ 24 വരെ നടക്കും.
12 ന് വൈകിട്ട് 5 ന് തിരുനാള്‍ കൊടിയേറ്റം.
തുടര്‍ന്ന് ജപമാല ദിവ്യബലി നൊവേന എന്നി കര്‍മങ്ങള്‍ക്ക് ഫാ.ജോര്‍ജ് പൈനാടത്ത് കാര്‍മികത്വം വഹിക്കും.
13 ന് വൈകിട്ട് 5 ന് നടക്കുന്ന തിരുനാള്‍ കര്‍മങ്ങള്‍ക്ക് ഫാ.നിഖില്‍ ജോണ്‍ ആട്ടുകാരനും 14 ന് വൈകിട്ട് 5 ന് ഫാ. ബെന്നി മണപ്പാട്ടും 15 ന് വൈകിട്ട് 5 ഫാ.ജോ ബോസ്‌കോയും 16 ന് വൈകിട്ട് 5 ന് ഫാ.വിപിന്‍ വില്ല്യവും 17 ന് വൈകിട്ട് 5 ന് ഫാ. ഷിജോ എബ്രഹാം, 18 ന് വൈകിട്ട് 5 ന് ഫാ.ആന്‍സില്‍ പീറ്റര്‍, 19-ന് വൈകിട്ട് 5 ന് ഫാ.സന്തോഷ് വില്ല്യം , 20 ന് വൈകിട്ട് 5 ന് ഫാ. ഐബല്‍ പി.ജോണ്‍
21 ന് വൈകിട്ട് 5 ന് ഫാ. ഷിറോണ്‍ ആന്‍ന്റണി, 22ന് 4.30 ന് ഫാ ബെന്നി പുത്തുറയില്‍ എന്നിവര്‍ തിരുനാള്‍ ദിനത്തിലെ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
22 ന് വൈകിട്ട് 6 .30 ന് അത്ഭുത മിശിഹായുടെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ട് കുരിശടിയിലേക്ക് അനുഗ്രഹയാത്ര നടക്കും.
ആഘോഷമായ തിരുനാള്‍ ദിനമായ 23 ന് രാവിലെ 9 30 ന് ജപമാല, സാഘോഷ ദിവ്യബലി, നൊവേന കര്‍മങ്ങള്‍ക്ക് ഫാ. ആന്റണി പയസ് മുഖ്യകാര്‍മികത്വം വഹിക്കും.
ഉച്ച്ക്ക് 12.00 ന് പുറത്തേയ്ക്ക് എഴുന്നള്ളത്ത്.
തുടര്‍ന്ന് സ്‌നേഹവിരുന്ന്.
വൈകിട്ട്. 6.30 ന് കലാസന്ധ്യ.
24 ന് വൈകിട്ട്. 5 ന് കൊടിയിറക്കം, 7.30 ന് ഗാനമേള.