66,720/- സര്‍വകാല റെക്കാര്‍ഡില്‍ സ്വര്‍ണ്ണവില-
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍.
ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെയാണ് 20-ന് രേഖപ്പെടുത്തിയ 66,480 രൂപ എന്ന റെക്കോര്‍ഡ് ഭേദിച്ചത്.
നിലവില്‍ 66,720 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.
ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് കൂടിയത്.
8340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
20-ന് 66,480 രൂപയായി ഉയര്‍ന്നതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്.
പവന് ആയിരം കുറഞ്ഞ ശേഷം ബുധനാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
18-നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ജനുവരി 22-നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.
ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.