കൂവേരിയില്‍ വീടുകയറി ആക്രമം, വാട്‌സാപ്പ് കുത്ത്- 9 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയതിനും വാട്‌സ്ആപ്പ് വഴി മോശമായ പ്രചാരണം നടത്തിയതിനും 9 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കൂവേരി കാക്കടവിലെ ചിറക്കോത്ത് വളപ്പില്‍ രാജന്റെ(65) പരാതിയിലാണ് കേസ്.

കൂവേരിയിലെ ഷനിഷ മനോജ്, സി.വി.പ്രകാശന്‍, സി.വി.സുവര്‍ണന്‍, പ്രത്യുഷ് പ്രകാശന്‍, മനോജ് കൂവേരി, മാനവ്, പ്രിയ, മഹിഷ എന്നിവര്‍ക്കെതിരെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി രാജന്റെ രണ്ട് പെണ്‍മക്കളെ മര്‍ദ്ദിച്ചതിന് കേസെടുത്തത്.

കൂവേരിയിലെ തറമ്മല്‍ ലിബിന്‍ രാജന്റെ ഇളയമകളെക്കുറിച്ച് ഭര്‍ത്താവിന്റെ മൊബൈല്‍ഫോണിലേക്ക് വാടസ്ആപ്പ് വഴി മോശമായ പ്രചാരണം നടത്തുന്ന സംഭവത്തിലും പേലീസ് കേസെടുത്തിട്ടുണ്ട്.

ഫിബ്രവരി 25 ന് വൈകുന്നേരം 5.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.