വീട്ടില്‍ നിന്ന് 20 പവന്‍ സര്‍ണം മോഷ്ടിച്ചതായി പരാതി.

തളിപ്പറമ്പ്: വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങല്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തളിപ്പറമ്പ് മന്ന ചിന്‍മയാ റോഡിലെ എം.പി.ഹൗസില്‍ കെ.സഹീറിന്റെ പരാതിയിലാണ് കേസ്.

2023 ഡിസംബര്‍-25 ന് രാവിലെ 10 നും 2024 ഫെബ്രുവരി 15 ന് രാവിലെ 10 നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്നാണ് പരാതി.

സഹീറിന്റെ ഭാര്യവീട്ടിലെ റൂമിലുള്ള ഇരുമ്പ് അലമാരയിലെ ലോക്കര്‍ തുറന്ന് 9 ലക്ഷം രൂപ വിലവരുന്ന 20 പവന്‍ സ്വര്‍ണം മോഷ്ടിച്ചതായാണ് പരാതി.