ഗുരുവായൂര്‍ കേശവന് 46-ാം ജന്‍മദിനം-
കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനകളിലൊന്നാണ് ഗുരുവായൂര്‍ കേശവന്‍.
40 വര്‍ഷത്തോളം ശ്രീഗുരുവായൂരപ്പന്റെ തിടമ്പേറ്റിയ കേശവന്‍ 1976 ഡിസംബര്‍ 2 ന് 72-ാമത്തെ വയസിലാണ് ചെരിഞ്ഞത്.
കേശവന്റെ ജീവിതത്തെ ആസ്പദമാക്കി മഞ്ഞിലാസിന്റെ എം.ഒ.ജോസഫ് നിര്‍മ്മിച്ച സിനിമയാണ് ഗുരുവായൂര്‍ കേശവന്‍.
46 വര്‍ഷം മുമ്പ് 1977 നവംബര്‍ 17 ന് ഇതേ ദിവസമാണ് ഈ സിനിമ റിലീസ് ചെയ്തത്.
ഗുരുവായൂരിന്റെ കഥാകാരന്‍ നോവലിസ്റ്റും എഴുത്തുകാരനുമായ ഉണ്ണികൃഷ്ണന്‍ പുത്തൂര്‍ രചിച്ച കഥക്ക് നടനും തിരക്കഥാകൃത്തുമായ എന്‍.ഗോവിന്ദന്‍കുട്ടിയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.
ക്യാമറ അശോക് കുമാര്‍, എഡിറ്റര്‍ എം.എസ്.മണി. കലാസംവിധാനം ഭരതന്‍, പോസ്റ്റര്‍-എസ്.എ.നായര്‍.
എം.ജി.സോമന്‍, ജയഭാരതി, അടൂര്‍ഭാസി, ഉഷാകുമാരി, ബഹദൂര്‍, വീരന്‍, ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, എം.എസ്.നമ്പൂതിരി, മണവാളന്‍ ജോസഫ്, പറവൂര്‍ ഭരതന്‍, എന്‍.ഗോവിന്ദന്‍കുട്ടി, തൃശൂര്‍ രാജന്‍, ജൂനിയര്‍ ഷീല, സുകുമാരി, ബോബി വനീത, ബേബി മീന എന്നിവരാണ് പ്രധാന വേഷങ്ങളില്‍.
നായരമ്പലം ശിവജിയാണ് കേശവനായി അഭിനയിച്ച ഗജരാജന്‍. 1981 ലാണ് ഈ ആന ചെരിഞ്ഞത്.
പി.ഭാസ്‌ക്കരന്‍ എഴുതി ദേവരാജന്‍ ഈണമിട്ട ഗുരുവായൂര്‍ കേശവനിലെ ഗാനങ്ങള്‍ ഇന്നും സൂപ്പര്‍ഹിറ്റ് ചാര്‍ട്ടില്‍ തുടരുകയാണ്.
ഗാനങ്ങള്‍-
1-ഇന്നെനിക്ക് പൊട്ടുകുത്താന്‍-മാധുരി.
2-മാരിമുകിലിന്‍-മാധുരി.
3-നവകാഭിക്ഷേകം കഴിഞ്ഞു-യേശുദാസ്.
4-സൂര്യ സ്പര്‍ദ്ധി കിരീടം-യേശുദാസ്.
5-സുന്ദരസ്വപ്‌നമേ-യേശുദാസ്, പി.ലീല.
6-ഉഷാകിരണങ്ങള്‍ പുല്‍കിപുല്‍കി-യേശുദാസ്.
7-ധീംതതക്ക കൊടുമല ഗണപതി-ജയചന്ദ്രന്‍, സി.ഒ.ആന്റോ, ജോളി ഏബ്രഹാം, ഉഷാരവി.