താമരശേരി സ്വദേശി പറശിനിക്കടവ് പുഴയില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: താമരശേരി സ്വദേശിയെ പറശ്ശിനിക്കടവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പാലത്തിന് സമീപമുള്ള കള്‍വേര്‍ട്ടിനു താഴെയാണ് മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് താമരശ്ശേരി കെടവൂര്‍ രാരോത്ത് സ്വദേശി വിളയാരക്കുന്നുമ്മല്‍ വി.കെ.ബാബു(47) ആണ് മരിച്ചത്.

തളിപ്പറമ്പ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്.

ഹാഫ് കൈ ഷര്‍ട്ടും കൈലിയുമാണ് ധരിച്ചിരുന്നത്.

വിവരമറിഞ്ഞ് ആന്തൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി മുകുന്ദന്‍ സംഭവസ്ഥലത്ത് എത്തി.

മൃതദേഹത്തിന് അരികില്‍ നിന്നും പേഴ്‌സും ആധാര്‍ കാര്‍ഡും കണ്ടെടുത്തു ഇതിലൂടെയാണ് മരിച്ച ആളെ തിരിച്ചറിഞ്ഞത്.

കള്‍വര്‍ട്ടിന്റെ മുകളില്‍ ഇരുന്നപ്പോള്‍ താഴെ വീണു പോയതാവാം മരണകാരണമെന്ന് പോലീസ് പറഞ്ഞു.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.