റിസോര്‍ട്ടില്‍ തൂങ്ങിമരിച്ച ഐശ്വര്യയുടെ ശവസംസ്‌ക്കാരം നാളെ(ജൂണ്‍-24ന്)

ഉദയഗിരി: അതിരപ്പിള്ളിയിലെ കണ്ണന്‍കുഴിയിലുള്ള കാസാ റിയോ റിസോര്‍ട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട ആലക്കോട് ഉദയഗിരി സ്വദേശിനി ഐശ്വര്യയുടെ(19) മൃതദേഹം തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ബന്ധുക്കള്‍ വിവരമറിഞ്ഞ് ഇന്നലെ രാത്രി തന്നെ അതിരപ്പിള്ളിയിലേക്ക് പോയിരുന്നു.

ഇന്നലെ ഉച്ചക്ക് 1.30 നും രാത്രി 7.30 നും ഇടയിലുള്ള സമയത്താണ് താമസിക്കുന്ന മുറിയിലെ ഹുക്കില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ കെട്ടറുത്ത് ചാലക്കുടിയിലെ ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

കഴിഞ്ഞ ജൂണ്‍-19-നാണ് ഐശ്വര്യ ഇവിടെ ജോലിക്ക് ചേര്‍ന്നത്. മൂക്കില്‍ നിന്ന് രക്തം വരുന്ന അസുഖമുള്ള ഐശ്വര്യ അതിന്റെ മനോവിഷമം കാരണം മരിച്ചതാണെന്ന കാസര്‍ഗോഡ് മുന്നാട്‌ബേഡകം സ്വദേശിനിയും കൂട്ടുകാരിയുമായ കീര്‍ത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അതിരപ്പിള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും. മരിട്ട ഐശ്വര്യക്ക് രണ്ട് സഹോദരങ്ങളുണ്ട്.