തമിഴ്‌നാട് സ്വദേശി തളിപ്പറമ്പില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: തമിഴ്‌നാട് സ്വദേശി തളിപ്പറമ്പില്‍ തൂങ്ങിമരിച്ചു.

ആക്രിസാധനങ്ങള്‍ വില്‍പ്പന നടത്തുന്ന പാലകുളങ്ങരയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉമേഷ്(45)ആണ് മരിച്ചത്.

ഇന്നലെ രാത്രി 7.45 നാണ് ഇയാളെ ക്വാര്‍ട്ടേഴ്‌സിലെ ഉത്തരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ പരിയാരത്തെ കണ്ണഊര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

ഭാര്യയും മക്കളുമൊപ്പം ഇവിടെ താമസിച്ചുവരികയായിരുന്നു.

ഭാര്യ: സുമിത്ര.

മക്കള്‍: വിഷ്ണു, പ്രിയ.