ഭാര്യയും മക്കളും പിണങ്ങിപ്പോയി-മധ്യവസ്‌ക്കന്‍ തൂങ്ങിമരിച്ചു.
പരിയാരം: മധ്യവയസ്‌ക്കനെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കടന്നപ്പള്ളി തെക്കെക്കരയിലെ പരേതരായ ചന്തു കോമരത്തിന്റെയും ലക്ഷ്മിയുടെയും മകന്‍ പുതിയ വീട്ടില്‍ പി.വി.പ്രശാന്തനെയാണ്(53) ചിറ്റന്നൂര്‍ തച്ചംവയലിലെ കല്‍പ്പോത്ത് മോഹനന്‍ എന്നയാളുടെ വീടിന്റെ ഞാലിയില്‍ മരിച്ച നിലയില്‍ കണ്ടത്.
അമിതമദ്യപാനം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയതിന്റെ വിഷമം കാരണമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
ചുഴലിയിലെ സിന്ധുവാണ് ഭാര്യ.
അഞ്ജലി, അഭിനന്ദ് എന്നിവരാണ് മക്കള്‍.
സഹോദരങ്ങള്‍: ജാനകി, ലക്ഷ്മണന്‍, രമേശന്‍.
മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ട്.
കടുത്ത ദുര്‍ഗന്ധം വ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.
ശവസംസ്‌ക്കാരം ഇന്ന് രാവിലെ 11 ന്.