മദ്ധ്യവയസ്‌ക്കന്‍ ആലയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ചു.
പരിയാരം: മദ്ധ്യവസ്‌ക്കനെ വീടിന് സമീപത്തെ ആലയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ആലക്കാട് പറവൂര്‍ പാലുവള്ളിയിലെ മുരുതമേല വീട്ടില്‍ എം.പി.ഗിരീഷ്‌കുമാര്‍(ഷാജി-57)നെയാണ് ഇന്നലെ വൈകുന്നേരം 5.30 ന് തൂങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍ തന്ന പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
പരേതരായ പരേമശ്വരക്കുറുപ്പ്-ഭവാനിയമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: അജിത. മക്കള്‍: അമൃത, അഞ്ജുഷ, അനുശ്രീ.
മരുമകന്‍: അനൂപ്(ഗള്‍ഫ്).
സഹോദരങ്ങള്‍; വിജയകുമാര്‍, പ്രസന്നകുമാര്‍, ലതീഷ്‌കുമാര്‍, സരസ്വതിയമ്മ, സുലോചനദേവി, സുശീലദേവി.
മൃതദേഹം ഇന്ന് ഉച്ചക്ക് 12.30 ന് അഴീക്കോടന്‍
സ്മാരക വായനശാലയിലും ഒരു മണിക്ക് ആലക്കാട് വള്ളത്തോള്‍ സ്മാരക വായനശാലയിലും പൊതുദര്‍ശനത്തിന് വെക്കും.
ഉച്ചക്ക് ശേഷം 2.30 ന് ആലക്കാട് പൊതുശ്മശാനത്തില്‍
സംസ്‌ക്കരിക്കും.
