ബാങ്ക് പിഗ്മി കളക്ഷന്‍ ഏജന്റ് തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വയോധികന്‍ വീടിന് പിറകിലെ ആല്‍ത്താമസമില്ലാത്ത തറവാട്ടുവീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ് സഹകരണ അര്‍ബന്‍ ബാങ്കിലെ പിഗ്മി കളക്ടറും എല്‍.ഐ.സി ഏജന്റുമാണ്.

പട്ടുവം കുഞ്ഞിമതിലകം ക്ഷേത്രത്തിന് സമീപത്തെ പി.വി.ഹൗസില്‍ പി.വി.വേണുഗോപാലനാണ്(70)മരിച്ചത്.

ഞായറാഴച്ച രാത്രി എട്ടരയോടെയാണ് മരിച്ച നിലയില്‍ കണ്ടത്.

കല്യാശേരി സ്വദേശിയാണ്.

ഭാര്യ: ഉമ.

മക്കള്‍: അനൂപ്, അനുപമ.