കരിമ്പത്ത് യൂവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കരിമ്പം ചവനപ്പുഴ റോഡിലെ തയ്യില്‍ പുതിയ പുരയില്‍ ടി.പി. അനില്‍കുമാറാണ്(47)മരിച്ചത്.

ഇന്ന് വൈകുന്നേരം നാലോടയാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.