കിണറിനകത്ത് തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: കിണറിനകത്ത് തൂങ്ങി മരിച്ചു.
ഉദയഗിരി ചീക്കാട്ടെ പട്ടരുവിള വീട്ടില്‍ ജോണ്‍ എന്ന മുത്ത്(67) ആണ് സ്വന്തം വീട്ടിലെ കിണറിനകത്ത് തൂങ്ങിമരിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്.
വെള്ളം എടുക്കുന്ന കയറില്‍ കുരുക്കിട്ട് കിണറ്റിലേക്ക് ചാടുകയായിരുന്നു.
തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ഉച്ചയോടെ സംസ്‌ക്കരിക്കും.
