യുവതിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പരിയാരം: യുവതിയെ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പരിയാരം കെ.കെ.എന്‍.പരിയാരം എച്ച്.എസ്.എസിന് സമീപം താമസിക്കുന്ന കാഞ്ഞിരങ്ങാട് രാവണീശ്വരം രാമഗിരിയിലെ പടിഞ്ഞാറേവീട്ടില്‍ രഞ്ജിനി(38) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്.
ഭര്‍ത്താവ് രാജേഷ്.
പരേതനായ രാമചന്ദ്രന്‍-എ.രാധ ദമ്പതികളുടെ മകളാണ്.
ഭര്‍ത്താവ് രാജേഷ് പരിയാരം കോരന്‍പീടിക സ്വദേശിയാണ്.
ഇടക്കിടെ മാത്രമേ ഇവിടെ താമസിക്കാറുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ബന്ധുക്കല്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
മക്കള്‍: ദേവിക, ദീപിക, ദീപക്.
രജനി, രഞ്ജിത്ത് എന്നിവര്‍ സഹോദരങ്ങളാണ്.
പരിയാരം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
