പയ്യന്നൂര്‍ കേന്ദ്രീയവിദ്യാലയം അധ്യാപിക തൂങ്ങിമരിച്ചു.

മരിച്ചത് യു.പി  സ്വദേശിനി സുരഭി പാല്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയയിലെ പ്രൈമറി അദ്ധ്യാപിക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു.
ഉത്തര്‍പ്രദേശ് മുസഫര്‍നഗര്‍ മെഹ്ലാക്കിയിലെ ലോകേഷ്‌കുമാറിന്റെ മകള്‍ സുരഭി പാല്‍ (29)നെയാണ് ഇന്നലെ രാത്രി ഒന്‍പതിന് കുഞ്ഞിമംഗലം എടാട്ടെ ക്വാര്‍ട്ടേഴ്‌സിലെ മുറിയിലെ ഫാനില്‍ ഷാളില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
2023 ഡിസംബര്‍-13 നാണ് സുരഭിപാല്‍ പയ്യന്നൂരിലെ കേന്ദ്രീയവിദ്യാലയില്‍ അദ്ധ്യാപികയായി ചേര്‍ന്നത്.
മരണകാരണം അറിവായിട്ടില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പാള്‍ പാലക്കാട് കടമ്പൂരിലെ വെമ്മരത്തില്‍ വീട്ടില്‍ കെ.രാജേന്ദ്രന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.