പഴയങ്ങാടി വെങ്ങരയിലെ യുവതി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു.

പഴയങ്ങാടി: യുവതി കിടപ്പുമുറിയിലെ സീലിംഗ്ഫാനില്‍ ഷാളില്‍ കെട്ടിത്തൂങ്ങി മരിച്ചു.

പഴയങ്ങാടി വെങ്ങര കളത്തില്‍ വീട്ടില്‍ രവീന്ദ്രന്റെ മകള്‍ രവീണ(22)ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 11.45 നാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍തന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.