ഹാപ്പിനെസ്സ് ചലച്ചിത്രമേള: സംഘാടക സമിതി ഓഫീസ് തുറന്നു

തളിപ്പറമ്പ്: ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സംഘാടക സമിതി ഓഫീസ് തുറന്നു.

തളിപ്പറമ്പ് ക്ലാസ്സിക് തീയറ്ററിന് സമീപത്തെ ഓഫീസിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ലുക്മാന്‍ അവറാന്‍ നിര്‍വഹിച്ചു.

സംഘാടകസമിതി ചെയര്‍മാനും തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

സംഘാടക സമിതി കണ്‍വീനര്‍ ഷെറി ഗോവിന്ദ്, അംഗങ്ങളായ പി. ഒ. മുരളീധരന്‍, ദിനേശന്‍ മാസ്റ്റര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.വി.ജയകൃഷ്ണന്‍, തളിപ്പറമ്പ് പ്രസ്‌ഫോറം പ്രസിഡന്റ് എം.കെ.മനോഹരന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം വി.എം. വിമല എന്നിവര്‍ പങ്കെടുത്തു.

ജനുവരി 21, 22, 23 തീയതികളിലായി തളിപ്പറമ്പ് ക്ലാസ്സിക്, ക്രൗണ്‍, ആലിങ്കീല്‍ പാരഡൈസ് എന്നീ തീയറ്ററുകളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക.

ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ച 31 സിനിമകളാണ് പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.