ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവല്‍ മലബാറിന്റെ സാംസ്‌ക്കാരിക ഉല്‍സവം: ഷെറി ഗോവിന്ദന്‍.
ധര്‍മ്മശാല: തളിപ്പറമ്പില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവര്‍ മലബാറിന്റെ സാംസ്‌ക്കാരിക ഉല്‍സവമാക്കി മാറ്റണമെന്ന് കെ.എസ്.എഫ്.ഡി. ഡയരക്ടറും സംവിധായകനുമായ ഷെറി ഗോവിന്ദന്‍.
ധര്‍മ്മശാല ഗവ.എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ ചലച്ചിത്രമേളയുടെ വിജയത്തിനായി വിളിച്ചുചേര്‍ത്ത ബ്ലോഗര്‍മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട 31 സിനിമകളും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത് വലിയ നേട്ടമാണെന്നും കഴിഞ്ഞ വര്‍ഷം ലോകം കണ്ട ഏറ്റവും മികച്ച സിനിമകള്‍ കാണാനുള്ള അപൂര്‍വ്വ അവസരമാണ് വന്നു ചേരുന്നതെന്നും ഷെറി ഗോവിന്ദന്‍ പറഞ്ഞു.
ഫിലിം ഫെസ്റ്റിവല്‍ സംഘാടക സമിതി ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് പ്രസ്‌ഫോറം പ്രസിഡന്റ് എം.കെ.മനോഹരന്‍, കെ.പി.രാജീവന്‍, അനില്‍ പടവില്‍, ഐ.ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജിനീഷ് വയലപ്ര സ്വാഗതവും കെ.പി.മനീഷ് നന്ദിയും പറഞ്ഞു.
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ 26 മാധ്യമ-നവമാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.