ഹരിത രമേശന് കേരള കലാ അക്കാദമിയുടെ ജീവകാരുണ്യ പുരസ്‌ക്കാരം.

കോഴിക്കോട്: കൊടുവള്ളി കേരള കലാ അക്കാദമിയുടെ 202302024 വര്‍ഷത്തെ ജീവകാരുണ്യ പ്രര്‍ത്തകനുള്ള പുരസ്‌കാരം കണ്ണൂര്‍ ജില്ലയിലെ മാതമംഗലത്ത് ഹരിത രമേശന് നല്‍കും.

അദ്ദേഹത്തിന്റ സമൂഹത്തോടുള്ള കാഴ്ചപ്പാടും കാരുണ്യ രംഗത്തുള്ള നിസ്തുലമായ സേവനത്തിനുമാണ് പുരസ്‌ക്കാരമെന്ന് കേരള കലാ അക്കാദമിയുടെ ഭാരവാഹികള്‍ അറിയിച്ചു.

പത്തിനായിരം രൂപയും പ്രശസ്തി പത്രവും നവംബര്‍ അവസാന വാരം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് ഒ.കെ സതീഷ്‌കുമാര്‍, സെക്രട്ടറി കെ.വി ബാലകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.