ഹരിത രമേശന് പള്‍സ് കേരളാ അക്കാദമി പുരസ്‌ക്കാരം.
പിലാത്തറ: മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പള്‍സ് കേരള അക്കാദമിയുടെ എന്‍ജിനീയറിങ് കര്‍മശ്രേഷ്ഠ പുരസ്‌കാരം കണ്ണൂര്‍ ജില്ലയിലെ മാതമംഗലം കൂട്ടായ്മയുടെ ചെയര്‍മാന്‍ ഹരിതാ രമേശന് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പള്‍സ് കേരള അക്കാദമിയും, സുല്‍ത്താന്‍ ബത്തേരി നഗരസഭയും, ബത്തേരി പ്രസ്സ് ക്ലബ്ബും സംയുക്തമായി ജനുവരിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന്
സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ്, കേരള അക്കാദമി മാനേജിങ് ഡയറക്ടര്‍ ജേക്കബ് സി വര്‍ക്കി, പള്‍സ് കോര്‍ഡിനേറ്റര്‍ വിനോദ്, പ്രസ്സ് ക്ലബ് പ്രസിഡന്റ് അബു താഹിര്‍, സെക്രട്ടറി സതീഷ് എന്നിവര്‍ അറിയിച്ചു.
സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയ വ്യക്തിത്വമാണ് മാതമംഗലം സ്വദേശിയായ ഹരിത രമേശന്‍.