ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശനെ സി.പി.ഐയുടെ നേതൃത്വത്തില്‍ ആദരിച്ചു.

മാതമംഗലം: ജീവകാരുണ്യപ്രവര്‍ത്തകന്‍ മാതമംഗലത്തെ ഹരിത രമേശനെ സി.പി.ഐ മാതമംഗലം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

ഇന്നലെ മാതമംഗലം വില്ലേജ് ഓഫീസിന് സമീപം നടന്ന പരിപാടി സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.വി.ബാബു ഉദ്ഘാടനം ചെയ്തു.

പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി ഹരിത രമേശനെ പൊന്നാടയണിയിച്ച് ആദരിച്ചു.

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.ആര്‍.ചന്ദ്രകാന്ത്, മുന്‍ പഞ്ചായത്തംഗം കെ.വി.നാരായണന്‍, അജിത്കുമാര്‍ അനിക്കം എന്നിവര്‍ പ്രസംഗിച്ചു.