ശമ്പളം ലഭിച്ചില്ല-ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ പ്രതിഷേധിക്കുമെന്ന് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍-

പരിയാരം: ശമ്പളം ലഭിക്കാത്തതിനെതിരെ പ്രത്യക്ഷസമരപരിപാടികളുമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍.

ഒക്ടോബര്‍മാസത്തെ ശമ്പളം നവംബര്‍ 15 കഴിഞ്ഞിട്ടും ലഭിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി രംഗത്തിറങ്ങുന്നതെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ച് ഭാരവാഹികള്‍ പറഞ്ഞു.

18 ന് ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാനിരിക്കെ ശക്തമായ പ്രതിഷേധസമരം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

18 ന് വൈകുന്നേരം നാലിനാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നത്.