പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്.

തളിപ്പറമ്പ്: പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്.

പുളിമ്പറമ്പ് നക്ഷത്ര ഹൗസില്‍ അപര്‍ണ അജയിന്റെ പരാതിയിലാണ് ഭര്‍ത്താവ് പട്ടുവത്തെ സുജിന്‍, മാതാവ് പ്രേമ എന്നിവര്‍ക്കെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്തത്.

2021 ഡിസംബര്‍ മൂന്നിന് വിവാഹിതരായ അപര്‍ണ ഭര്‍ത്താവ് സുജിന്റെ പട്ടുവത്തെ വീട്ടില്‍ താമസിച്ചുവരുന്നതിനിടയില്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.