കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം
കേളകം: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കേളകം മേഖലയിലെ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.
കേളകം എസ്.ഐ റഷീദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.ബാബു അധ്യക്ഷത വഹിച്ചു.
പ്രസ് ഫോറം പ്രസിഡന്റ് അബ്ദുള്‍ അസീസ്, കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കേളകം മേഖല സെക്രട്ടറി സജീവ് നായര്‍, വിനോദ് മണത്തണ എന്നിവര്‍ പ്രസംഗിച്ചു